‘മാസ്‌റ്ററി’നായുള്ള കാത്തിരിപ്പിനിടെ വിജയ് ആരാധകരെ തേടി ‘ഒൻപത് കോടിയുടെ’ സന്തോഷം

By Staff Reporter, Malabar News
entertainment image_malabar news
Representational Image
Ajwa Travels

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘മാസ്‌റ്റര്‍’ പുതിയൊരു നേട്ടം കൂടി കൈവരിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരാധകരേറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ‘വാത്തി കമിംഗ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഒമ്പത് കോടി വ്യൂവേഴ്സെന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. മാസ്‌റ്ററിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

വിജയ് സേതുപതിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് ജെ ഡി എന്ന കോളേജ് അദ്ധ്യാപകനായി എത്തുന്ന ചിത്രത്തിലെ ഈ വീഡിയോ മാര്‍ച്ച് ഒമ്പതിനാണ് യൂട്യൂബിലൂടെ റിലീസ് ചെയ്‌തത്. ഇതിനോടകം തന്നെ 13 ലക്ഷം ലൈക്കുകളും വീഡിയോ നേടികഴിഞ്ഞു.

‘മാസ്‌റ്റര്‍’ ഒടിടി റിലീസിനൊരുങ്ങുന്നു എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. ഒടിടി റിലീസിനായി വന്‍ തുക ഓഫര്‍ ലഭിച്ചിട്ടുണ്ടെങ്കിലും തിയേറ്റര്‍ റിലീസായിരിക്കുമെന്ന് സംവിധായകന്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയതായാണ് വിവരം.

അതേസമയം ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഒരു കോടിയിലധികം വ്യൂവേഴ്സിനെ നേടിയ ടീസര്‍ 20 ലക്ഷം ലൈക്കുകളും സ്വന്തമാക്കിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായികയായി എത്തുന്നത്.

മാത്രവുമല്ല ഒരുപിടി മികച്ച താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് ചെയ്യേണ്ടിയിരുന്ന വേഷമാണ് തിരക്കുകള്‍ മൂലം അര്‍ജുനിലേക്ക് എത്തിച്ചേര്‍ന്നത്.

Read Also: തകര്‍പ്പന്‍ സെഞ്ചുറിയുമായി ഹീലി, ഗാലറിയില്‍ കൈയ്യടികളുമായി സ്‌റ്റാര്‍ക്കും; വീഡിയോ വൈറല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE