കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിഴ ഈടാക്കാൻ സിവിൽ ഏവിയേഷൻ നിർദേശം

By Trainee Reporter, Malabar News
Airplane
Representational Image
Ajwa Travels

ന്യൂഡെൽഹി: വിമാനത്താവളങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഉടനടി പിഴ ഈടാക്കാൻ നിർദേശം. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ റെഗുലേറ്ററാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്.

പല വിമാനത്താവളങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ലെന്ന് ഡയറക്‌ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകി. മാസ്‌കുകൾ ശരിയായ രീതിയിൽ ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് എയർലൈനുകൾ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ നിയമപരമായി പിഴ പോലുള്ള ശിക്ഷകൾ ഏർപ്പെടുത്താമോയെന്ന് ലോക്കൽ പോലീസുമായി ആലോചിച്ച് നടപ്പാക്കാവുന്നതാണെന്നും നിർദേശിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 15 ആഭ്യന്തര യാത്രക്കാർക്ക് കഴിഞ്ഞ ആഴ്‌ച വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാർച്ച് 15നും 23നും ഇടക്കുള്ള ദിവസങ്ങളിൽ ഇൻഡിഗോ, അലയൻസ് എയർ, എയർ ഏഷ്യ വിമാനങ്ങളിൽ യാത്ര ചെയ്‌ത 15 യാത്രക്കാരെയാണ് 6 മാസത്തേക്ക് വിലക്കിയത്.

Read also: നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗി തൂങ്ങിമരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE