ചർമത്തിന്റെ ആരോഗ്യം നിലനിർത്താം; ഡയറ്റിൽ ഉൾപ്പെടുത്താം ‘എബിസി’ ജ്യൂസ്

ആപ്പിൾ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്‌ടമാണ് ആപ്പിൾ. മാത്രമല്ല, ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ക്യാരറ്റ് ചർമത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കും. ബീറ്റ്‌റൂട്ട് രക്‌തത്തിൽ ഹീമോഗ്ളോബിന്റെ അളവ് കൂട്ടാനും സഹായിക്കും.

By Trainee Reporter, Malabar News
fashion and life style

ശരീരത്തിന്റെ ആരോഗ്യം, ഫിറ്റ്നസ്, ചർമത്തിന്റെ ആരോഗ്യം എന്നിവയെല്ലാം ഈ വേനൽക്കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ചർമത്തിന് ഏറെ പ്രശ്‌നങ്ങൾ ബാധിക്കുന്ന ഈ സീസണിൽ, ചർമത്തിന്റെ മൃദുത്വവും തിളക്കവും നിലനിർത്താൻ ഡയറ്റിൽ ഒരൽപ്പം ശ്രദ്ധചെലുത്തിയാൽ മാത്രം മതി. ചർമ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ പഴങ്ങൾ ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്താം.

അത്തരത്തിൽ ചർമത്തിന്റെ ആരോഗ്യത്തിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് എബിസി ജ്യൂസ്. നിറം വർധിപ്പിക്കാനും ചർമത്തിലെ ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്‌ക്കാനുമെല്ലാം ഈ ജ്യൂസ് സഹായിക്കും. എന്താണ് എബിസി ജ്യൂസ് എന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത്. ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ജ്യൂസ് ആണ് എബിസി ജ്യൂസ് എന്ന് അറിയപ്പെടുന്നത്.

ഇവ ശരീരത്തിന്റെ ആരോഗ്യത്തിനും അതോടൊപ്പം ചർമത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഏറ്റവും കൂടുതൽ പോഷക മൂല്യമുള്ള മൂന്ന് ചേരുവകൾ അടങ്ങിയ പാനീയമാണിത്. ആപ്പിളിലും ബീറ്റ്‌റൂട്ടിലും ക്യാരറ്റിലുമുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ ജ്യൂസ് ചർമ സംരക്ഷണത്തിന് മികച്ചൊരു ടോണിക്കാണ്.

ആപ്പിൾ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്‌ടമാണ് ആപ്പിൾ. മാത്രമല്ല, ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ക്യാരറ്റ് ചർമത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കും. ബീറ്റ്‌റൂട്ട് രക്‌തത്തിൽ ഹീമോഗ്ളോബിന്റെ അളവ് കൂട്ടാനും സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനം വർധിപ്പിക്കാനും ചർമത്തെ ശുദ്ധീകരിക്കാനും ശരീരത്തിന് ഊർജം നൽകാനും ഈ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം.

fashion and life style

കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുന്നതിനും രക്‌തസമ്മർദ്ദം കുറയ്‌ക്കാനും രാഗപ്രതിരോധശേഷി വർധിപ്പിക്കാനും എബിസി ജ്യൂസ് സഹായിക്കും. ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനും ശരീരഭാരം കുറയ്‌ക്കുന്നതിനും അതുപോലെ കണ്ണിന്റെ ആരോഗ്യത്തിനും എബിസി പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.

ചേരുവകൾ: ആപ്പിൾ-ഒന്ന്, ബീറ്റ്‌റൂട്ട്-ഒന്ന്, ക്യാരറ്റ്- ഒന്ന്

തയ്യാറാക്കുന്ന വിധം: ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷ്‌ണങ്ങളായി മുറിക്കണം. ഇനി കുറച്ചു വെള്ളം ചേർത്ത് ഇവ മിക്‌സിയിൽ അടിച്ചെടുക്കുക. ഇനി ഇതിലേക്ക് വേണമെങ്കിൽ ചെറുനാരങ്ങാ നീരും ചേർക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം. രാവിലെ വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.

Most Read: ഓസ്‌കാർ വേദിയിൽ ഇന്ത്യക്ക് ചരിത്രനിമിഷം; രണ്ടു പുരസ്‌കാരങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE