വാടക കൊടുത്ത് മടുത്തു; ഗുഹാ ജീവിതം നയിച്ച് യുവാവ്- ഒടുവിൽ സംഭവിച്ചത്!

ഡാനിയേൽ ഷെല്ലാബാർഗർ ആണ് വാടക കൊടുക്കാനുള്ള ബുദ്ധിമുട്ട് കാരണം 16 വർഷത്തോളം ഗുഹയിൽ താമസിച്ചത്. ഒറ്റ കറൻസിയും ഇക്കാലയളവിൽ അദ്ദേഹം ഉപയോഗിച്ചിട്ടില്ല. ഒരു പുരാതന മനുഷ്യനെ പോലെയാണ് ഡാനിയേൽ 16 വർഷത്തോളം ജീവിച്ചത്.

By Trainee Reporter, Malabar News
man-lives-in-a-cave
ഡാനിയൽ ഷെല്ലബാർഗർ
Ajwa Travels

മിക്കവാറും വലിയ തുക വാടക കൊടുക്കാൻ ഇല്ലാത്തവർ ചെയ്യുന്നത് ചെറിയ വീട്ടിലേക്ക്, തുച്ഛമായ വാടകയ്‌ക്ക് താമസം മാറുക എന്നതാണ്. എന്നാൽ, വാടക നൽകാനുള്ള ബുദ്ധിമുട്ട് കാരണം ഗുഹയിലേക്ക് താമസം മാറിയ ഒരു മനുഷ്യൻ ഉണ്ട്. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സംഭവം സത്യമാണ്. വാടക നൽകാനുള്ള ബുദ്ധിമുട്ട് മൂലം ഇയാൾ ഗുഹയിൽ കഴിഞ്ഞത് ഒന്നും രണ്ടും വർഷമല്ല, നീണ്ട 16 വർഷമാണ്.

ഡാനിയേൽ ഷെല്ലാബാർഗർ ആണ് വാടക കൊടുക്കാനുള്ള ബുദ്ധിമുട്ട് കാരണം 16 വർഷത്തോളം ഗുഹയിൽ താമസിച്ചത്. നേരത്തെ, അദ്ദേഹം താമസിച്ചിരുന്നത് വാടകവീടുകളിലാണ്. എന്നാൽ, വാടക കൊടുത്ത് മടുത്തപ്പോഴാണ് അദ്ദേഹം യൂട്ടയിലെ മോവാബിലുള്ള ഗുഹയിലേക്ക് താമസം മാറിയത്. 16 വർഷങ്ങൾ ഗുഹയിൽ താമസിച്ചുവെന്ന് മാത്രമല്ല, ഒറ്റ കറൻസിയും ഇക്കാലയളവിൽ അദ്ദേഹം ഉപയോഗിച്ചിട്ടില്ല. ഇക്കാലയളവിൽ ഒരു പുരാതന മനുഷ്യനെ പോലെയാണ് ഡാനിയേൽ ജീവിച്ചത്.

റോഡരികിൽ നിന്നും മറ്റും കിട്ടുന്ന പഴങ്ങളും പച്ചക്കറികളുമാണ് ഡാനിയേൽ ഭക്ഷിച്ചിരുന്നത്. എന്നാൽ, 2016ൽ പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടി വന്നതോടെ ഗുഹാ ജീവിതം വിട്ടു വീണ്ടും വീട്ടിലെ ജീവിതത്തിലേക്ക് ഡാനിയേൽ മടങ്ങുകയായിരുന്നു. ഡാനിയേലിന്റെ ജീവിതം രണ്ടു വർഷം മുമ്പ് ‘ഒൺലി ഹ്യൂമൻ’ എന്ന യൂട്യൂബ് ചാനലിൽ ഡോക്യുമെന്ററിയായി പുറത്തുവന്നിരുന്നു. ഇതോടെയാണ് കൂടുതൽ പേരും ഡാനിയേൽ ഷെല്ലാബാർഗിനെ കുറിച്ച് അറിയുന്നത്.

ഗുഹയിലെ ജീവിതം ജീവിക്കാനായി എങ്ങനെയാണ് തന്റെ കൈവശം ഉണ്ടായിരുന്ന മുഴുവൻ പണവും താൻ ഉപേക്ഷിച്ചത് എന്നതിനെ കുറിച്ച് ഡാനിയേൽ ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നുണ്ട്. തന്റെ കൈയിൽ ഉണ്ടായിരുന്ന പണം മുഴുവൻ പെൻസിൽവാനിയയിലെ ഒരു ഫോൺ ബൂത്തിലാണ് അദ്ദേഹം കൊണ്ടുവെച്ചത്. ആ അനുഭവത്തെ കുറിച്ച് അദ്ദേഹം പറയുന്നത്, ‘തലയിൽ ചൂടുവെള്ളം ഒഴിക്കുന്നത് പോലൊരു അനുഭൂതി എന്നാണ്. അപ്പോഴാണ് താൻ യഥാർഥ സ്വാതന്ത്ര്യം എന്താണെന്ന് അറിഞ്ഞതെന്നും’ ഡാനിയേൽ വ്യക്‌തമാക്കുന്നു.

Most Read: ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഭൂമി തട്ടിപ്പ്; റാബ്‌റി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE