പിരിവിൽ നിന്ന് ഒരുഭാഗം രോഗികൾക്ക്; മാതൃകയായി കോട്ടമലനട ക്ഷേത്ര കമ്മിറ്റി

തണ്ണിത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ക്ഷേത്രമാണ് കുഞ്ഞിനാംകുടി കോട്ടമലനട ക്ഷേത്രം. ജാതിമത ഭേദമന്യേ നാട്ടുകാർ ഒന്നിച്ചാണ് ഇവിടെ എല്ലാ വർഷവും ഉൽസവം നടത്തുന്നത്.

By Trainee Reporter, Malabar News
Kotamalanada Temple Committee
കുഞ്ഞിനാംകുടി കോട്ടമലനട ക്ഷേത്രം
Ajwa Travels

പത്തനംതിട്ട: രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമാവുകയാണ് പത്തനംതിട്ട തണ്ണിത്തോട് കുഞ്ഞിനാംകുടി കോട്ടമലനട ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്രങ്ങളിലെ ഉൽസവ ആഘോഷങ്ങൾ അടുക്കുമ്പോഴാണ് ക്ഷേത്ര ഭാരവാഹികൾ ഈ പുണ്യ പ്രവർത്തനം നടത്തുന്നത്.

ഉൽസവത്തിനായി പിരിക്കുന്ന തുകയിൽ നിന്നും വലിയൊരു ശതമാനം തുക രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങൾക്കാണ് ഇവർ നൽകിവരുന്നത്. കാൻസർ രോഗികൾക്കും മറ്റു കിടപ്പ് രോഗികൾക്കുമാണ് ക്ഷേത്ര കമ്മിറ്റി പണം കൈമാറുന്നത്. തണ്ണിത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ക്ഷേത്രമാണ് കുഞ്ഞിനാംകുടി കോട്ടമലനട ക്ഷേത്രം. ജാതിമത ഭേദമന്യേ നാട്ടുകാർ ഒന്നിച്ചാണ് ഇവിടെ എല്ലാ വർഷവും ഉൽസവം നടത്തുന്നത്.

നാടിന്റെ ആഘോഷമായി ഉൽസവം നടത്തുമ്പോൾ, രോഗദുരിതം മൂലം അവശത അനുഭവിക്കുന്ന ആളുകൾക്ക് ഉൽസവ ചിലവിൽ നിന്ന് സഹായം നൽകണമെന്ന് ക്ഷേത്ര കമ്മിറ്റി ഇത്തവണ തീരുമാനിക്കുകായയിരുന്നു. ക്ഷേത്രത്തിന് ലഭിക്കുന്ന ചെറിയ വരുമാനത്തിൽ നിന്നാണ് ഇതിനുള്ള തുകയും കണ്ടെത്തുന്നത്. 10000 രൂപ വെച്ച് ആദ്യം മൂന്ന് പേർക്ക് സഹായം നൽകാൻ തീരുമാനം എടുത്തെങ്കിലും പിന്നീട്, 5000 രൂപ വീതം 10 കുടുംബങ്ങൾക്ക് നൽകുകയായിരുന്നു.

Most Read: നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE