കോവിഡ് രോഗിയുടെ മൃതദേഹം തിരിച്ചറിയപ്പെടാതെ മോര്‍ച്ചറിയില്‍ ദിവസങ്ങള്‍; ഗുരുതര മനുഷ്യാവകാശ ലംഘനം

By News Desk, Malabar News
MalabarNews_parippally medical college
Ajwa Travels

കൊല്ലം: ചികില്‍സാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പറ്റിയ പിഴവിന്റെ പേരില്‍ കോവിഡ് രോഗം ബാധിച്ച വയോധികന്റെ മൃതദേഹം തിരിച്ചറിയപ്പെടാതെ അഞ്ചു ദിവസം മോര്‍ച്ചറിയില്‍ കിടന്നു. കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞും കുടുംബവുമാണ് ആരോഗ്യ വകുപ്പിന്റെ അനാസ്‌ഥയുടെ ഇരയായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സുലൈമാന്‍ കുഞ്ഞ് പാരിപ്പളളി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണെന്ന് ആരോഗ്യ വകുപ്പ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതാണ് ഗുരുതര മനുഷ്യാവകാശ ലംഘനത്തിലേക്ക് നയിച്ചത്. തലവൂര്‍ എന്ന 82 വയസുകാരന്‍ സുലൈമാന്റെ സ്‌ഥലപ്പേര് തൈക്കാവൂര്‍ എന്നു ആശുപത്രി രേഖകളില്‍ രേഖപ്പെടുത്തിയതാണ് ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന് കാരണമായത്.

Also Read: രോഗി മരിച്ച സംഭവം; നഴ്‌സിംഗ് ഓഫിസറെ സസ്‍പെന്‍ഡ് ചെയ്‌തു

സുലൈമാന്‍ കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ ആയിരിക്കുമ്പോള്‍ കൊല്ലം പാരിപ്പളളി മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തിനായുളള ആഹാരം എത്തിച്ചു കൊണ്ടേയിരിക്കുക ആയിരുന്നു മകന്‍ നൗഷാദ്. കോവിഡ് രോഗിയായ സുലൈമാന്‍ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണെന്ന് ആയിരുന്നു ആരോഗ്യവകുപ്പ് കുടുംബത്തെ അറിയിച്ചത്. സുലൈമാനായി എല്ലാ ദിവസവും മകന്‍ എത്തിച്ചിരുന്ന ആഹാരവും വസ്‌ത്രവുമെല്ലാം ആശുപത്രി അധികൃതര്‍ കൈപ്പറ്റുകയും ചെയ്‌തി‌രുന്നു.

ഒടുവില്‍ ഈ മാസം 16 ന് ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം രോഗമുക്‌തനായ പിതാവിനെ കൂട്ടിക്കൊണ്ടു പോകാന്‍ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ മാത്രമാണ് ചികില്‍സയില്‍ ഉണ്ടായിരുന്നത് സുലൈമാന്‍ എന്നു പേരുളള മറ്റൊരാളാണ് എന്ന് അറിഞ്ഞത്. തുടര്‍ന്ന് കുടുംബം ബഹളം വച്ചതോടെ നാലു മണിക്കൂര്‍ നേരം നീണ്ട അന്വേഷണത്തിന് ഒടുവില്‍ യഥാര്‍ഥ സുലൈമാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഈ മാസം 13ന് തന്നെ മരിച്ചിരുന്നെന്നും ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ് എന്നും വ്യക്‌തമായത്.

Read Also: വാളയാര്‍ കേസ്; വീഴ്‌ച സമ്മതിച്ച് സര്‍ക്കാര്‍; വാദം ഹൈക്കോടതി കേള്‍ക്കും

കൊല്ലം ജില്ലയില്‍ ഇല്ലാത്ത തൈക്കാവൂര്‍ എന്ന സ്ഥലത്തിന്റെ പേരിലാണ് സുലൈമാന്‍ കുഞ്ഞിന്റെ മരണം ജില്ലാ കലക്‌ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോലും പ്രത്യക്ഷപ്പെട്ടത്. വീഴ്‌ച ബോധ്യപ്പെട്ട ശേഷവും ലാഘവത്തോടെ ആയിരുന്നു ആരോഗ്യ വകുപ്പ് അധികൃതരുടെ പെരുമാറ്റമെന്നും ബന്ധുക്കള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE