ഇടുക്കി: വാഗമണ്‍ ക്‌ളിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരി മരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് പുറത്ത് വരും. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ 58 പേരാണ് എത്തിയിരുന്നത്. സംഘടകരായ ഒന്‍പത് പേരെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
അറസ്‌റ്റ് ചെയ്‌ത പ്രതികളെ പോലീസ് കസ്‌റ്റഡിയില്‍ ആവശ്യപ്പെടും. വൈദ്യ പരിശോധന ഫലത്തിന്റെ അടിസ്‌ഥാനത്തില്‍ ആയിരിക്കും ബാക്കിയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുക. പ്രതികളുമായി ഇവര്‍ക്കുള്ള ബന്ധവും പോലീസ് പരിശോധിക്കും.
ലോക്കല്‍ പോലീസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്‍ റിസോര്‍ട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്. നിശാപാര്‍ട്ടിക്ക് എത്തിച്ച സ്‌റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍, കഞ്ചാവ് ഉള്‍പ്പടെയുള്ള മാരക ലഹരി വസ്‌തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. ഇതില്‍ മൂന്ന് യുവാക്കളുടെയും ഒരു യുവതിയുടെയും ഉള്‍പ്പടെ നാല് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ക്രിസ്‌മസ്- ന്യൂ ഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് പരിശോധനകള്‍ കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം.
Read Also: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം