സംസ്‌ഥാനത്ത് ഒരു വർഷത്തിനകം പാൽപ്പൊടി നിർമാണ യൂണിറ്റ് ആരംഭിക്കും; മന്ത്രി

By Team Member, Malabar News
J Chinju Rani
ജെ ചിഞ്ചുറാണി
Ajwa Travels

തിരുവനന്തപുരം : അടുത്ത ഒരു വർഷത്തിനകം, സംസ്‌ഥാനത്ത് ആരംഭിക്കാൻ പദ്ധതിയിട്ട പാൽപ്പൊടി നിർമാണ യൂണിറ്റ് പ്രവർത്തന സജ്‌ജമാകുമെന്ന് വ്യക്‌തമാക്കി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇതിന്റെ ഭാഗമായി ആരംഭിച്ച ടോൾ ഫ്രീ കസ്‌റ്റമർ കെയർ സർവീസിന്റെ ഉൽഘാടനം മന്ത്രി കോഴിക്കോട് നിർവഹിച്ചു.

കർഷകർക്കും ഉപഭോക്‌താക്കൾക്കും മലബാർ യൂണിയനെ അടുത്തറിയുന്നതിനും, വിപണിയുമായി ബന്ധപ്പെട്ട് ഉപഭോക്‌താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാനുമാണ് ടോൾ ഫ്രീ കസ്‌റ്റമർ കെയർ സർവീസ് ആരംഭിച്ചതെന്ന് മിൽമ മലബാർ യൂണിയൻ ചെയർമാൻ കെഎസ് മണി വ്യക്‌തമാക്കി.

ലോക്ക്ഡൗൺ സമയത്ത് കേരളത്തിൽ അധികമായി വന്ന പാൽ, പാൽപ്പൊടിയാക്കുന്നതിനായി ഇതര സംസ്‌ഥാനങ്ങളെ മിൽമ ആശ്രയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സംസ്‌ഥാനത്ത് പാൽപ്പൊടി നിർമാണ യൂണിറ്റ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് നിലവിൽ ഏറ്റവും കൂടുതൽ പാൽ മിച്ചം വരുന്ന മലബാർ മേഖലയിൽ പ്ളാന്റ് സ്‌ഥാപിക്കാൻ തീരുമാനിക്കുകയും, മലപ്പുറം ജില്ലയിലെ മൂർക്കനാട് ഇതിനായി സ്‌ഥലം കണ്ടെത്തി 48 കോടി രൂപ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Read also : 24 മണിക്കൂറിൽ രാജ്യത്ത് 38,079 കോവിഡ് ബാധിതർ; രോഗമുക്‌തി നിരക്കിൽ ഉയർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE