പാല്‍ വില 5 രൂപവരെ കൂട്ടിയേക്കും; മന്ത്രി ചിഞ്ചുറാണി

വില വർധിപ്പിക്കാനുള്ള മിൽമയുടെ ആവശ്യം പഠിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിയുടെ പഠനത്തിനെ ആധാരമാക്കിയാണ് 5 രൂപയെങ്കിലും വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. സകല മേഖലയിലെയും അനിയന്ത്രിത വിലവർധനവ് കാരണം വിഷമിക്കുന്ന പൊതുജനത്തിന് ഈ വിലകയറ്റംകൂടി താങ്ങേണ്ടിവരും.

By Central Desk, Malabar News
Milk price may increase up to 5 rupees; Minister Chinchurani
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പാൽ വില 5 രൂപവരെ കൂട്ടിയേക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്‌ഥയാണെന്നും മന്ത്രി. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുളളില്‍ തീരുമാനം വ്യക്‌തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു ലിറ്ററിന് 8 രൂപ 57 പൈസയുടെ വര്‍ധനയാണ് മില്‍മ ആവശ്യപ്പെടുന്നത്. എന്നാല്‍ 5 രൂപയുടെ വര്‍ധനവാണ് സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. വര്‍ധിപ്പിക്കുന്ന തുകയില്‍ 82% കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മയുടെ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാർജായ മില്‍മയില്‍ എത്തും.

അതേസമയം വില വര്‍ധനയുടെ നേട്ടം ക്ഷീര കര്‍ഷകര്‍ക്ക് കിട്ടുമോ എന്ന് ഉറപ്പില്ലെന്നും എല്ലായ്‌പ്പോഴും നേട്ടം മിൽമക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്നും ക്ഷീരകര്‍ഷര്‍ അഭിപ്രായപ്പെടുന്നുണ്ട്. നിലവില്‍ കര്‍ഷകരില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതല്‍ 39 രൂപ വരെ നല്‍കിയാണ്.

ഇതേ പാല്‍ മില്‍മ വില്‍ക്കുന്നതാകട്ടെ ലിറ്ററിന് 50നുമാണ്. അതായത് 13 രൂപയോളം കൂടുതൽ ഉപഭോക്‌താക്കളിൽ നിന്ന് കൂടുതൽ ഈടാക്കിയിട്ടും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്‌ഥയാണെന്ന് മന്ത്രി പറയുന്നു. വിലവർദ്ധനവ് പഠിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ജനുവരി മുതൽ വിലവർധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Most Read: യൂത്ത് കോണ്‍ഗ്രസിന്റെ ശശി തരൂർ ബഹിഷ്‌കരണം; അന്വേഷിക്കണമെന്ന് എംകെ രാഘവൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE