ഗണ്‍മാന് കോവിഡ്; മന്ത്രി എ കെ ബാലന്‍ നിരീക്ഷണത്തില്‍

By Team Member, Malabar News
Malabarnews_akbalan
മന്ത്രി എ കെ ബാലൻ
Ajwa Travels

തിരുവനന്തപുരം : ഗണ്‍മാന് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എ കെ ബാലന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഗണ്‍മാനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

എന്റെ ഗൺമാൻമാരിൽ ഒരാൾക്ക് ഇന്ന് (02.09.2020) കോവിഡ് സ്ഥിരീകരിച്ചു. ഞാനും അദ്ദേഹത്തോടൊപ്പം സമ്പർക്കത്തിൽവന്ന സ്റ്റാഫുകളും…

Posted by A.K Balan on Wednesday, September 2, 2020

രോഗം സ്ഥിരീകരിച്ച ഗണ്‍മാന്‍ ഓഗസ്റ്റ് 14 മുതല്‍ 28 വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നെന്നും 24 നു നടന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസത്തേക്ക് ഓഫിസ് അടച്ചിടുകയും ശേഷം അണുവിമുക്തമാക്കുകയും ചെയ്യും. അതുവരെ ഔദ്യോഗിക വസതിയായ പമ്പയില്‍ ഓഫിസ് സംബന്ധമായ ജോലികള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE