‘മിന്നല്‍ മുരളി’; ആശംസകള്‍ അങ്ങ് ബോളിവുഡില്‍ നിന്നും

By Team Member, Malabar News
Malabarnews_hrithik roshan
ഹൃതിക് റോഷൻ

‘മിന്നല്‍ മുരളിക്ക്’ ആശംസകളുമായി ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന്‍. ട്വിറ്ററിലൂടെയാണ് താരം ആശംസകളറിയിച്ചത്. ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനു പിന്നാലെയാണ് ചിത്രത്തിന് ആശംസകളുമായി ഹൃതിക് ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍, സിനിമക്കായി കാത്തിരിക്കുന്നു’ എന്നാണ് ഹൃതിക് ട്വീറ്റ് ചെയ്തത്. സിനിമയിലെ ടോവിനോയുടെ കഥാപാത്രത്തിന്റെ ഇന്‌ട്രോയാണ് ടീസറില്‍ കാണിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജസ്റ്റിന്‍ ജോസഫ്, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് സോഫിയ പോള്‍ ആണ്. സമീര്‍ താഹിര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ടോവിനോയോടൊപ്പം നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനായി ആലുവ മണപ്പുറത്തു നിര്‍മ്മിച്ച പള്ളിയുടെ സെറ്റ് ലോക്ഡൗണ്‍ സമയത്ത് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ക്ഷേത്രത്തിനു മുന്നില്‍ നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളി മതവികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് സാമൂഹ്യവിരുദ്ധര്‍ സെറ്റ് തകര്‍ത്തത്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE