ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്‌ജലി’; വീക്ഷണത്തോട് കെപിസിസി വിശദീകരണം തേടി

By Staff Reporter, Malabar News
Congress-Veekshanam
Ajwa Travels

തിരുവനന്തപുരം: ‘സംശുദ്ധം സദ് ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’‌ക്ക് ‘ആദരാഞ്‌ജലി’ അര്‍പ്പിച്ചുള്ള കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ പ്രയോഗം വിവാദത്തിൽ. രമേശ് ചെന്നിത്തല, ഉമ്മൻ‌ചാണ്ടി, മുല്ലപ്പളളി രാമചന്ദ്രന്‍, പികെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പടെയുളള നേതാക്കളുടെ ഫോട്ടോകള്‍ക്ക് താഴെയായി ആണ് ‘ആദരാഞ്‌ജലികള്‍’ എന്ന് എഴുതിയിരിക്കുന്നത്.

സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം ചർച്ചയായതോടെ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി രമേശ് ചെന്നിത്തല തന്നെ രംഗത്തെത്തി. ഇന്ന് പ്രസിദ്ധീകരിച്ച സപ്ളിമെന്റിലാണ് ആശംസകൾ എന്നതിന് പകരമായി ‘ആദരാഞ്‌ജലി’ എന്ന് എഴുതിയിരിക്കുന്നത്. നിലവിലെ കോൺഗ്രസ് രാഷ്‌ട്രീയ സാഹചര്യങ്ങളെ കൂടി ചേർത്തു വെച്ച് ചർച്ചകൾ പൊടിപൊടിച്ചതോടെ കെപിസിസി സംഭവത്തിൽ വിശദീകരണം തേടി.

അച്ചടിപ്പിശക് സംഭവിച്ചതെന്നാണ് നേതാക്കളടക്കം പലരും പ്രതികരിച്ചത്. ജാഗ്രത കുറവ് ഉണ്ടായെന്നും ഗൂഢാലോചനയുണ്ടോ എന്ന് വരെ സംശയിക്കുന്നുവെന്നും വീക്ഷണം എംഡിയുടെ ചുമതല നിർവഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി ജെയ്‌സൺ ജോസഫ് പ്രതികരിച്ചു. എങ്ങനെയാണ് തെറ്റ് വന്നതെന്ന് അന്വേഷിച്ച് വരികയാണെന്ന് പറഞ്ഞ അദ്ദേഹം ബന്ധപ്പെട്ടവരോട് ഇക്കാര്യത്തിൽ വിശദീകരണം തേടുകയാണെന്നും വ്യക്‌തമാക്കി.

അതേസമയം നടപടി സ്വീകരിക്കുമ്പോഴും ‘ആദരാഞ്‌ജലികള്‍’ എന്ന് പ്രയോഗിച്ചത് തെറ്റല്ലെന്ന വാദവും മാനേജ്മെന്റും ഭാഷാ വിദഗ്ധരും ഉയര്‍ത്തുന്നുണ്ട്. ‘ആദരവോടെയുളള കൂപ്പുകൈ’ എന്നര്‍ഥത്തില്‍ വാക്ക് ഉപയോഗിക്കാമെന്നാണ് ഇവരുടെ വാദം. ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ഏതായാലും പത്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്‌ചയിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്‌തി അറിയിച്ചിട്ടുണ്ട്.

Read Also: ഫെബ്രുവരി 28 ആകുമ്പോഴേക്കും തൃണമൂലിൽ ആരും അവശേഷിക്കില്ല; സുവേന്ദു അധികാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE