അടിയന്തര സഹായം; റാസൽ ഖൈമയിൽ മൊബൈൽ ഫീൽഡ് ക്രൈസിസ് സെന്റർ തുറന്നു

By News Desk, Malabar News
Mobile Field Crisis Center In Rasal Khaima
Ajwa Travels

ദുബായ്: മികച്ച സുരക്ഷാ സേവനങ്ങൾ ലക്ഷ്യമിട്ടു കൊണ്ട് റാസൽ ഖൈമയിൽ ആരംഭിച്ച നൂതന മൊബൈൽ ഫീൽഡ് ക്രൈസിസ് സെന്റർ ഉൽഘാടനം ചെയ്‌തു. റാസൽ ഖൈമ പോലീസ് മേധാവിയും ദുരന്ത നിവാരണ സേനാ തലവനുമായ മേജർ ജനറൽ അലി അബ്‌ദുല്ല അൽവാൻ അൽ നുഐമി ഉൽഘാടനം നിർവഹിച്ചു. പ്രാദേശിക തലത്തിൽ അടിയന്തര സാഹചര്യങ്ങൾ, പ്രതിസന്ധികൾ, ദുരന്തങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും കാര്യക്ഷമവും ഫലപ്രദവുമായ സേവനങ്ങൾ ലഭ്യമാക്കാൻ ക്രൈസിസ് സെന്റർ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.

ആശയ വിനിമയം, നിരീക്ഷണം, നിയന്ത്രണം, വിദൂര നിയന്ത്രണം എന്നിവ ക്രൈസിസ് സെന്ററിൽ ഉൾപ്പെടുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യക്കും സ്‌മാർട് സിസ്‌റ്റങ്ങൾക്കും പുറമേ 19 പേരെ ഉൾകൊള്ളാൻ കഴിയുന്ന മീറ്റിങ് റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നവീന ആശയ വിനിമയ സങ്കേതങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഇതിൽ പലതും യുഎഇയിൽ ആദ്യമായി ഉപയോഗിക്കുന്നത് ഇവിടെയാണെന്നതും സെന്ററിനെ ശ്രദ്ധേയമാക്കുന്നു.

മികച്ച പരിശീലനം നേടിയവരാണ് ക്രൈസിസ് സെന്ററിൽ സേവനം ലഭ്യമാക്കുക. റാസൽ ഖൈമ പോലീസ് ആസ്‌ഥാനത്തെ പ്രധാന ഓപ്പറേഷൻ റൂമുമായി 24 മണിക്കൂറും ഇവിടെ ആശയവിനിമയം സാധ്യമാകും. കൂടാതെ രാജ്യത്തിന്റെ വികസന വേഗം സുസ്‌ഥിരമായി നിലനിർത്തുന്നതിനും ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും ഈ സെന്റർ സഹായകമാകും.

വിവിധ മന്ത്രാലയങ്ങൾ, സ്‌ഥാപനങ്ങൾ, മാനേജ്‌മെന്റ് എന്നിവയുമായുള്ള തുടർച്ചയായ ആശയ വിനിമയത്തിലൂടെയാകും സെന്ററിന്റെ പ്രവർത്തനം എന്ന് സ്പെഷ്യൽ ടാക്‌സ് വകുപ്പ് ഡയറക്‌ടറും മൊബൈൽ ഫീൽഡ് സെന്റർ എക്യുപ്മെന്റ് ടീം തലവനുമായ കേണൽ യൂസുഫ് സാലിം ബിൻ യാഖൂബ് പറഞ്ഞു. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമായ സജ്ജീകരണങ്ങളാണ് ഇവിടെയുള്ളതെന്ന് പോലീസ് ഉപമേധാവി അബ്‌ദുല്ല ഖമീസ് അൽ ഹദീദി വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE