തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്‌ഡിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് എംടി രമേശ്. കെഎസ്എഫ്ഇ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതിക്കാരൻ കേരളത്തിലെ ഒരു വൻ വ്യവസായിയുടെ ബിനാമിയാണ്. ഈ വ്യവസായി മുഖ്യമന്തിയുടെ അടുത്ത പരിചയക്കാരനുമാണ്. ഇതിൽ നിന്ന് മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയിലാണ് റെയ്‌ഡ് നടന്നതെന്ന് വ്യക്‌തമാണ്.
Also Read: കെഎസ്എഫ്ഇ റെയ്‌ഡിന്റെ വിവരങ്ങൾ എന്തുകൊണ്ട് പുറത്തു വിടുന്നില്ല?; ചെന്നിത്തല
മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലൻസ് ഇത്ര ഗൗരവമുള്ള പരിശോധന ആസൂത്രണം ചെയ്യില്ലെന്നും എംടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു. കെഎസ്എഫ്ഇ റെയ്‌ഡിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും രമേശ് ആരോപിച്ചു. ധനമന്ത്രി എന്തിനാണ് എല്ലാ അന്വേഷണങ്ങളെയും ഇങ്ങനെ ഭയപ്പെടുന്നതെന്ന് രമേശ് ചോദിക്കുന്നു. കെഎസ്എഫ്ഇ ചിട്ടികളും സ്വർണപ്പണയവും ഉൾപ്പടെ എല്ലാ ഇടപാടുകളും കേന്ദ്ര ഏജൻസികൾ സമഗ്രമായി അന്വേഷിക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു. കെഎസ്എഫ്ഇയിൽ നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്നും ബിജെപി നേതാവ് ആരോപിച്ചു.
കെ.എസ്.എഫ്.ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയത് യാദൃശ്ചികമല്ല.അതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്…
Posted by M T Ramesh on Saturday, 28 November 2020