പാർലമെന്റ് വർഷകാല സമ്മേളനം 14 മുതൽ; കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും

By Desk Reporter, Malabar News
parliament _2020 Sep 01
Ajwa Travels

ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഈ മാസം 14ന് ആരംഭിക്കും. ലോക് സഭ സെക്രട്ടറിയേറ്റ് പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 14ന് രാവിലെ 9 മണിക്ക് ലോക് സഭ ചേരും. അന്നു തന്നെ മറ്റൊരു സമയത്ത് രാജ്യസഭയും ചേർന്നേക്കും. കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ഇരു സഭകളും ചേരുക.

പാർലമെന്റ് കാര്യ മന്ത്രാലയത്തിലെ ക്യാബിനറ്റ് കമ്മിറ്റി മുൻപ് ശുപാർശ ചെയ്തത് പ്രകാരമാണ് നടപടി. ആകെ 18 സെഷനുകളാണ് സമ്മേളനത്തിൽ ഉണ്ടാവുകയെന്നും അവധികൾ ഉണ്ടാവില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സഭകൾ ചേരുന്നതിനു മുന്നോടിയായി പാർലമെന്റ് മന്ദിരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയേക്കും. സംയുക്ത സമ്മേളനങ്ങൾ ഉണ്ടാവില്ല. സാമൂഹ്യ അകലം പാലിച്ചായിരിക്കും ഇരിപ്പിടങ്ങൾ ഒരുക്കുക. കൂടുതൽ ആളുകളെ ഗാലറിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE