ശനിയാഴ്‌ച മുതൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

By Desk Reporter, Malabar News
Covid-Restriction
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ 5 (ശനിയാഴ്‌ച) മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണം കൂട്ടിയത്. ലോക്ക്ഡൗൺ അവസാനിക്കുന്ന ജൂൺ 9 വരെയാണ് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുകയെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. അവശ്യ സർവീസ് അല്ലാത്ത സ്‌ഥാപനങ്ങൾ 5ആം തീയതി മുതൽ 9 വരെ തുറക്കാൻ അനുമതിയില്ല.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്‌ഥാപനങ്ങള്‍ക്ക് ജൂണ്‍ 4ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. എന്നാൽ ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്‌തുക്കളുടെ കടകള്‍, വ്യവസായ സ്‌ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളും മറ്റും വില്‍ക്കുന്ന കടകൾ, നിർമാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ 4ന് പാഴ്‌വസ്‌തു വ്യാപാര സ്‌ഥാപനങ്ങള്‍ തുറക്കാം.

സര്‍ക്കാര്‍, അർധസര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, പൊതുമേഖലാ സ്‌ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്‌ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ 7 എന്നായിരുന്നു നിശ്‌ചയിച്ചത്.

അതേസമയം, ഡെലിവറി ഏജന്റുമാർ ഉൾപ്പടെ സംസ്‌ഥാനത്ത് യാത്രാനുമതിയുള്ള ആളുകള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്‌ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Most Read:  ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി ‘ഓൺലൈൻ ഫെസ്‌റ്റ്’ ആരംഭിച്ചു; ലക്ഷ്യം കലാകാരൻമാരെ സഹായിക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE