4 ദിവസത്തിനിടെ 2 ലക്ഷത്തിലധികം കോവിഡ് ബാധിതർ; സമൂഹ വ്യാപനം സംശയിക്കുന്നതായി വിദഗ്‌ധർ

By Team Member, Malabar News
More Than 2 Lakhs Covid Positive Cases In 4 days In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ സമൂഹ വ്യാപനമാണെന്ന് സംശയിക്കുന്നതായി ആരോഗ്യ വിദഗ്‌ധർ. 2 ലക്ഷത്തിലധികം കോവിഡ് ബാധിതരാണ് 4 ദിവസം കൊണ്ട് മാത്രം സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്‌. ഒപ്പം തന്നെ രോഗലക്ഷണങ്ങൾ ഇല്ലാത്ത നിരവധി കേസുകൾ ഇതിനോടകം തന്നെ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കുന്നത്‌.

2,11,522 പേർക്കാണ് കഴിഞ്ഞ 4 ദിവസത്തിനിടെ കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ ലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതിനാൽ റിപ്പോർട് ചെയ്യപ്പെടാത്ത കേസുകളുടെ വർധനവിലേക്ക് ഇത് വിരൽചൂണ്ടുന്നുണ്ട്. കൂടാതെ സമൂഹ വ്യാപന ആശങ്ക ആരോഗ്യമന്ത്രി തള്ളിക്കളഞ്ഞിട്ടുമില്ല.

50 ശതമാനത്തിനടുത്താണ് സംസ്‌ഥാനത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം അടുത്ത മാസം പകുതിയോടെ സംസ്‌ഥാനത്തെ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും സൂചനകളുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ്.

Read also: നടിയെ ആക്രമിച്ച കേസ്; വിവിധ ഹരജികളിൽ വാദം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE