‘ഞാൻ പൂർണ ആരോഗ്യവാൻ’; തന്റെ ‘മരണ വാര്‍ത്ത’യില്‍ പ്രതികരിച്ച് മുകേഷ് ഖന്ന

By Staff Reporter, Malabar News
mukesh-khanna
Ajwa Travels

തന്റെ ‘മരണവു’മായി ബന്ധപ്പെട്ട വ്യാജ വാർത്തകളിൽ പ്രതികരിച്ച് ‘ശക്‌തിമാന്‍’ നടന്‍ മുകേഷ് ഖന്ന. കോവിഡ് ബാധിച്ച് മരിച്ചു എന്ന തരത്തിൽ വ്യാജ വാര്‍ത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയത്. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കോവിഡ് ബാധിതനല്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിൽ ഖന്ന വ്യക്‌തമാക്കി.

ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് ഉണ്ടാക്കുന്നതെന്നോ അത് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നോ തനിക്ക് അറിയില്ലെന്ന് താരം പറഞ്ഞു. ‘ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. എനിക്ക് കോവിഡ് ബാധയുമില്ല, ഞാന്‍ ആശുപത്രിയിലുമല്ല. ആരാണ് ഇത്തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് എനിക്ക് അറിയില്ല. എന്താണ് അവരുടെ ഉദ്ദേശം? ഇത്തരം മനോരോഗികള്‍ക്ക് എന്ത് ചികിൽസയാണ് നല്‍കേണ്ടത്. ഇത് അതിരുകടക്കുന്നു. ഈ വ്യാജ വാര്‍ത്തകള്‍ വിലക്കുക തന്നെ വേണം,’ അദ്ദേഹം വീഡിയോയിൽ വ്യക്‌തമാക്കി.

ഇന്ത്യയിലെ ആദ്യ സൂപ്പര്‍ഹീറോ പരമ്പരയായ ‘ശക്‌തിമാനി’ലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ താരമാണ് മുകേഷ് ഖന്ന. 1997 മുതല്‍ 2005 വരെയായിരുന്നു പരമ്പരയുടെ പ്രക്ഷേപണം. പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രിയുടെ മറ്റൊരു വ്യക്‌തിത്വമായ ‘ശക്‌തിമാന്‍’ എന്ന സൂപ്പര്‍ ഹീറോയെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ഇതാദ്യമായല്ല സോഷ്യൽ മീഡിയകളിൽ ഇത്തരത്തിൽ വ്യാജ വാർത്തകൾ ഉണ്ടാകുന്നത്. സിനിമാ താരങ്ങളുടേതുൾപ്പടെ നിരവധിപേരുടെ വ്യാജ ‘മരണ വാർത്തകൾ’ മുൻപും വ്യാപകമായി പ്രചരിച്ചിരുന്നു.

Read Also: യുണൈറ്റഡിന് തോൽവി; പ്രീമിയർ ലീഗ് കിരീടം സിറ്റിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE