വ്യാജവാര്‍ത്തകളെ ഗൗരവമായി കാണേണ്ടതുണ്ട്; മുഖ്യമന്ത്രി

By Syndicated , Malabar News
CM_Malabar news
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: വ്യാജവാര്‍ത്തയുടെ പേരില്‍ ചേര്‍ത്തല സ്വദേശിയായ ഓമനക്കുട്ടന് എത്ര വലിയ മാദ്ധ്യമ വിചാരണയാണ് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ വാര്‍ത്തകളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ആ വാര്‍ത്തയുടെ യഥാര്‍ഥ സ്ഥിതി പിന്നീട് പുറത്തുകൊണ്ടുവന്നതും മാദ്ധ്യമങ്ങള്‍ തന്നെയാണ്. സത്യം പുറത്തുവന്നപ്പോള്‍ ഭൂരിപക്ഷം മാദ്ധ്യമങ്ങളും അത് തിരുത്തി. സാധാരണ ഗതിയില്‍ ഇതിന് മുന്‍കൈ എടുത്തവര്‍ അബദ്ധം തുറന്നുപറയുമല്ലോ. ചിലര്‍ ആ നിലപാടെടുത്തു. പറയുക മാത്രമല്ല, അദ്ദേഹത്തോട് മാപ്പു പറയാനും തയ്യാറായി. എന്നാല്‍ ഒരു കൂട്ടര്‍ അവര്‍ പറഞ്ഞിടത്ത് തന്നെ നിന്നു. അവരത് തിരുത്തിയില്ല. ഇതാണ് നാം കാണേണ്ടത്.

കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ ഈ ഘട്ടത്തില്‍ വരുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE