മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; നിലപാട് ആവർത്തിച്ച് കേരളം, തള്ളി തമിഴ്‌നാട്

അണക്കെട്ടിലെ ജലനിരപ്പ് 152 അടി ആക്കണമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.

By Senior Reporter, Malabar News
VD Satheesan-Kerala Budget 2026
(Image Courtesy: VD Satheesan FB Page)

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് ആവർത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്‌തമാക്കി. പുതുതായി നിർമിക്കുന്ന അണക്കെട്ടിൽ നിന്നുള്ള മുഴുവൻ വെള്ളവും തമിഴ്‌നാടിന് നൽകാമെന്ന് കേരളം ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അണക്കെട്ടിന്റെ നിർമാണച്ചെലവ് കേരളം വഹിക്കും. അണക്കെട്ടിന്റെ മാതൃക, നിർമാണം, സ്‌ഥാനം എന്നിവ തമിഴ്‌നാടിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളുടെ സോണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്നാൽ, ഈ ആവശ്യം തമിഴ്‌നാട് തള്ളി. മുൻ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്‌നാട് മന്ത്രി സിടി നിർമൽ കുമാർ പറഞ്ഞു. പുതിയ അണക്കെട്ട് ആവശ്യമില്ല. കേരളം ഇക്കാര്യങ്ങൾ എപ്പോഴും പറയുന്നതാണ്. അണക്കെട്ടിന് പ്രശ്‌നമില്ലെന്ന് ഉന്നതാധികാര സമിതി ചൂണ്ടിക്കാട്ടിയതാണെന്നും മന്ത്രി പറഞ്ഞു.

അണക്കെട്ടിലെ ജലനിരപ്പ് 152 അടി ആക്കണമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ചില ഘട്ടങ്ങളിൽ 142 അടിവരെ ജലനിരപ്പ് ഉയർത്താറുണ്ട്. തലശ്ശേരി- മൈസൂർ- നിലമ്പൂർ- നഞ്ചൻകോട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ചെലവ് വർധിക്കാതെ അലൈൻമെന്റും വിശദമായ പദ്ധതി റിപ്പോർട്ടും അന്തിമമാക്കുന്നതിന് കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സഹകരണം മുഖ്യമന്ത്രി അഭ്യർഥിച്ചു.

Most Read| ട്രംപിന്റെ സാമ്പത്തിക ശിക്ഷാനടപടികൾ കൂടുതൽ തിരിച്ചടികളുണ്ടാക്കും; ഇറാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE