ന്യൂഡെൽഹി: ഡെൽഹിയിലെ ടിക്കിരി കലാനിൽ സിഎൻജി സ്‌റ്റേഷനിൽ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാബ ഹരിദാസ് കോളനി നിവാസിയായ മനീഷ് (25) ആണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ പേരുവിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ന് വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ടിക്കിരി കലാൻ സ്‌റ്റേഷന് സമീപമുള്ള പമ്പിൽ, റീഫില്ലിങ് ട്രക്കിൽ നിന്ന് ഗ്യാസ് മാറ്റുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം.
സിഎൻജി നിറച്ചുകൊണ്ടിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്‌ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവർ നിലവിൽ ചികിൽസയിലാണ്.
Most Read| വഖഫ് ബോർഡിലെ അമുസ്‌ലിം നിയമനം; സുപ്രീം കോടതി വിധിക്ക് ശേഷമെന്ന് സർക്കാർ



































