മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു

By Trainee Reporter, Malabar News
Three More shutters Are Opened In Mullapperiyar dam
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ എട്ട് മണിക്ക് ഡാം തുറക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. ഡാമിന്റെ മൂന്ന്, നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഷട്ടറുകളിലൂടെ 772 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഡാം തുറന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി.

ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇന്നലെ ലഭിച്ച കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 5.30ന് 141 അടിയിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. 2300 ഘനയടി വെള്ളം തമിഴ്‌നാട്‌ കൊണ്ടുപോകുന്നുണ്ട്. എങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ താഴെ താമസിക്കുന്ന ആളുകൾ ആശങ്കയിലാണ്. റൂൾ കർവ് പ്രകാരം 141 അടിവരെയാണ് ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ്.

അതേസമയം, ഇടുക്കി ചെറുതോണി അണക്കെട്ടും ഇന്ന് തുറക്കും. അണക്കെട്ടിലെ ഒരു ഷട്ടർ ഇന്ന് രാവിലെ പത്ത് മണിക്കാവും തുറക്കുക. ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുക. വൃഷ്‌ടി പ്രദേശത്ത് മഴ പെയ്‌തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമായ സാഹചര്യത്തിലാണ് നടപടി. ഡാമിലെ ജലനിരപ്പ് 2399.38 അടിയായി ഉയർന്നിട്ടുണ്ട്.

Most Read: ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ കേരളത്തിൽ എത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE