ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധം; കൂത്തുപറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

By News Desk, Malabar News
Ajwa Travels

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് യുഡിഎഫ്. വോട്ടെടുപ്പിന് പിന്നാലെ സിപിഎമ്മുമായി ഉണ്ടായ സംഘർഷത്തിലാണ് ചൊക്ളി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) കൊല്ലപ്പെട്ടത്.

ഇദ്ദേഹത്തിന്റെ സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റിരുന്നു. സംഘത്തെ തടയാൻ ശ്രമിച്ച മുഹ്‌സിന്റെ മാതാവിനും അയൽവാസിയായ സ്‌ത്രീക്കും പരിക്കേറ്റിരുന്നു. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്.

ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനെയും ആദ്യം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെയാണ് മൻസൂറിന്റെ മരണം സ്‌ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ഉണ്ടായിരുന്നു. ഉച്ചക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി 149-150 എന്നീ രണ്ടു ബൂത്തുകള്‍ക്ക് ഇടയിലായിരുന്നു പ്രശ്‌നം. 149ആം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.

Also Read: കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം; യുവമോർച്ച നേതാവിന് വെട്ടേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE