മുംബൈ: മഹാരാഷ്‍ട്ര നിയമസഭാ സ്‌പീക്കര്‍ സ്‌ഥാനത്തു നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച നാനാ പടോലെ മഹാരാഷ്‍ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(എംപിസിസി) അധ്യക്ഷനാവും. വെള്ളിയാഴ്‌ചയാണ് ഇതു സംബന്ധിച്ച തീരുമാനം പുറത്ത് വന്നത്. ആറ് വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ അടങ്ങിയ പുതിയ കമ്മിറ്റിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പ്രണിതി ഷിന്‍ഡെയും ഉള്‍പ്പെടുന്നു.
ഭാന്ദര ജില്ലയിലെ സകോലിയില്‍ നിന്നുളള എംഎല്‍എയായ നാനാ പടോലെ വ്യാഴാഴ്‌ചയാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ നര്‍ഹരി ഷിര്‍വാളിന് രാജിക്കത്ത് കൈമാറിയത്. റവന്യൂ മന്ത്രിയായ ബാലസാഹേബ് തൊറാത്തിനെ മാറ്റിയാണ് പടോലെയെ സംസ്‌ഥാന അധ്യക്ഷനാക്കുന്നത്. കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെ കര്‍ഷക നേതാവായ നാനാ പടോലെയെ പാര്‍ട്ടി അമരത്ത് കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നാണ് നിരീക്ഷണം. എന്നാൽ ഇക്കാര്യത്തിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് അതൃപ്‌തി ഉണ്ടെന്നാണ് റിപ്പോർട്.
Read also: ഗ്രെറ്റ പങ്കുവെച്ച ടൂൾകിറ്റ് നിർമിച്ചതാര്? ഗൂഗിളിന്റെ സഹായം തേടി ഡെൽഹി പോലീസ്