ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച ടൂൾകിറ്റ് ആരാണ് അപ്‌ലോഡ് ചെയ്‌തതെന്ന് കണ്ടെത്താൻ ഗൂഗിളിന്റെ സഹായം തടി ഡെൽഹി പോലീസ്. ടൂൾ കിറ്റ് അപ്‌ലോഡ് ചെയ്‌ത കംപ്യൂട്ടറിന്റെ ഐപി അഡ്രസ് ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ഡെൽഹി പോലീസ് ഗൂഗിളിന് കത്തയച്ചെന്നാണ് റിപ്പോർട്.
ഡെൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭത്തെ എങ്ങനെ പിന്തുണക്കാമെന്ന് ആളുകളെ ഉപദേശിച്ചുകൊണ്ടുള്ള ടൂൾകിറ്റ് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് അടക്കമുള്ളവർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
ടൂൾകിറ്റ് നിർമിച്ചവർക്ക് എതിരെ കേസെടുത്തതായും എഫ്‌ഐആറിൽ ആരുടെയും പേര് രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും ഡെൽഹി പോലീസ് സ്‌പെഷ്യൽ കമ്മീഷണർ പൻവീർ രഞ്‌ജൻ വ്യാഴാഴ്‌ച പറഞ്ഞിരുന്നു. ഖാലിസ്‌ഥാനി ഗ്രൂപ്പുകളാണ് ടൂൾകിറ്റിന് പിന്നിലെന്നും റിപ്പബ്ളിക്ക് ദിനത്തിലെ സംഭവത്തിന് ശേഷം ഡിജിറ്റൽ ആക്രമണം നടത്താൻ ഇവർ പദ്ധതി മെനഞ്ഞതായും ഡെൽഹി പോലീസ് നേരത്തെ ആരോപിച്ചിരുന്നു.
Read also: ലഹരിക്കടത്ത് പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനെന്ന് ഇഡി