മഹാരാഷ്‍ട്ര നിയമസഭാ സ്‌പീക്കര്‍ നാനാ പടോലെ രാജിവെച്ചു

By Desk Reporter, Malabar News
nana-patole resigns

മുംബൈ: മഹാരാഷ്‍ട്ര നിയമസഭാ സ്‌പീക്കര്‍ നാനാ പടോലെ രാജിവെച്ചു. ഡെപ്യൂട്ടി സ്‌പീക്കർക്ക് അധികാരം കൈമാറി. വൈകാതെ തന്നെ മഹാരാഷ്‍ട്ര കോണ്‍ഗ്രസ് അധ്യക്ഷനായി പടോലെ സ്‌ഥാനമേൽക്കും എന്നാണ് സൂചന. രണ്ട് ദിവസം മുന്‍പ് ഇദ്ദേഹം ഡെല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

നേരത്തെ കോണ്‍ഗ്രസ് വിട്ട പടോലെ 2014ല്‍ ബിജെപി എംപിയായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോൺഗ്രസ്-ശിവസേന നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി മഹാരാഷ്‍ട്രയില്‍ ഭരണം പിടിച്ചപ്പോള്‍ സ്‌പീക്കർ സ്‌ഥാനം പടോലെയെ ഏല്‍പ്പിക്കുകയായിരുന്നു.

Read also: ഇപ്പോഴും കർഷകർക്ക് ഒപ്പം തന്നെ; കേസ് എടുത്തതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗ്രെറ്റ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE