ദേശീയ ദിനാഘോഷം; 1300ലേറെ തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ

By Staff Reporter, Malabar News
prison image_malabar news
Representational Image
Ajwa Travels

അബുദാബി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കാൻ ഒരുങ്ങി യുഎഇ. 472 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്‌തൂം പ്രഖ്യാപിച്ചു. മോചിതരാകുന്നവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ഉള്‍പ്പെടും.

റാസല്‍ഖൈമയിലെ ജയിലില്‍ നിന്ന് 219 തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ ആല്‍ഖാസിമിയും പ്രഖ്യാപിച്ചു. കൂടാതെ മോചിതര്‍ക്ക് മുഖ്യധാരയില്‍ തിരിച്ചെത്താന്‍ മുഴുവന്‍ പിന്തുണയും നല്‍കുമെന്നും റാസല്‍ഖൈമ ഭരണകൂടം വ്യക്‌തമാക്കി.

കൂടാതെ യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും നേരത്തേ 628 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.

അതേസമയം വിവിധ എമിറേറ്റുകള്‍ക്ക് പിന്നാലെ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കാന്‍ ഷാര്‍ജ തീരുമാനിച്ചു. നേരത്തേ റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളും പിഴകളില്‍ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. ഡിസംബര്‍ രണ്ട് മുതല്‍ 49 ദിവസമാണ് ഇളവ് ലഭ്യമാകുക. ഇതോടൊപ്പം മുഴവന്‍ ബ്‌ളാക്ക് പോയന്റുകളും റദ്ദാക്കുമെന്നും വാഹനങ്ങള്‍ പിടിച്ചുവെക്കാനുള്ള നടപടികള്‍ ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

National News: കർഷക മാർച്ചിൽ ഇന്നും സംഘർഷം; നിരവധി പേർ അറസ്‌റ്റിൽ, സ്‌റ്റേഡിയങ്ങൾ ജയിലാക്കാൻ അനുമതി തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE