അമൃത്‌സർ: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവെച്ചു. അധ്യക്ഷ സ്‌ഥാനം രാജിവെക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്. കോണ്‍ഗ്രസില്‍ തുടരുമെന്നും വ്യക്‌തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പിന് നില്‍ക്കാന്‍ സാധിക്കില്ലെന്നും സിദ്ദു പറഞ്ഞു. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷ സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സിദ്ദു അധ്യക്ഷനായതിന് ശേഷമാണ് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചത്.
Read also: ഹിന്ദു മതത്തിനെതിരെ പ്രചാരണം; ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ പരാതി