നീലേശ്വരം മിനി സിവില്‍സ്‌റ്റേഷൻ; ഉന്നത ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദര്‍ശിച്ചു

By അബു ഐമൻ, Freelance Reporter
Neeleswaram Mini Civil Station; High officials visited the place
Ajwa Travels

കാസർഗോഡ്: സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ബഡ്‌ജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ച നീലേശ്വരം മിനി സിവില്‍ സ്‌റ്റേഷന്റെ രൂപരേഖ തയ്യാറാക്കുന്നതിനു വേണ്ടി പിഡബ്ള്യുഡി ആര്‍ക്കിടെക്‌ചർ വിഭാഗം സ്‌ഥലം സന്ദര്‍ശിച്ചു.

കോഴിക്കോട് റീജിയണല്‍ ഓഫീസിലെ സീനിയര്‍ ആര്‍ക്കിടെക്റ്റ്‌ എസ്എസ്‌ അജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം ‘മിനി സിവില്‍ സ്‌റ്റേഷൻ’ നിര്‍മിക്കുന്നതിനു വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട സ്‌ഥലമാണ്‌ സന്ദർശിച്ചത്.

ഇപ്പോള്‍ നീലേശ്വരം വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ഈ സ്‌ഥലം പരിശോധന നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ പിപി മുഹമ്മദ്റാഫി, വികസനകാര്യസ്‌ഥിരം സമിതി അധ്യക്ഷ വി ഗൗരി, നീലേശ്വരം വില്ലേജ് ഓഫീസര്‍ ബിജു കെവി, പിഡബ്ള്യുഡി സ്‌പെഷ്യൽ ബില്‍ഡിംഗ്‌സ് അസിസ്‌റ്റൻന്റ് എഞ്ചിനീയര്‍ സൗമ്യ എംഎന്‍, ഓവര്‍സിയര്‍ പ്രജിനി വി എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

Most Read: വീണ്ടും മാറ്റി ലാവ്‌ലിൻ കേസ്; ഇന്നും പരിഗണിക്കില്ല; പുതിയ തീയതി പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE