നീലേശ്വരം താലൂക്ക്: പ്രതിപക്ഷ നേതാവിന് നിവേദനം നൽകി

താലൂക്ക് നിലവിലില്ലാത്ത കേരളത്തിലെ ഏക നഗരമായ നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കണമെന്ന ആവശ്യത്തിന് ഇപ്പോൾ 6 ദശാബ്‌ദങ്ങളുടെ പഴക്കമുണ്ട്. നീലേശ്വരത്ത് നിന്ന് മൽസരിച്ചു ജയിച്ച്, കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസിന്റെയും സ്വപ്‌നമായിരുന്നു ഈ ആവശ്യം. നാലു കമ്മീഷനുകൾ നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് വരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് സർക്കാരുകൾക്ക് റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.

By Central Desk, Malabar News
Neeleswaram Taluk _ Petition to Leader of Opposition
Ajwa Travels

കാസർഗോഡ്: നീലേശ്വരം താലൂക്ക് അനുവദിക്കാൻ ആവശ്യപ്പെട്ട് നീലേശ്വരം ജനകീയ വികസന സമിതിക്ക് വേണ്ടി മുതിർന്ന മാദ്ധ്യമ പ്രവർത്തകനും സിറാജ് ദിനപത്രം പ്രിൻസിപ്പൾ റിപ്പോർട്ടറുമായ റാശിദ് പൂമാടം പ്രതിപക്ഷ നേതാവ് വിഡി സതീശന് നിവേദനം നൽകി.

നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഉൾപ്പടെ പലവട്ടം സർവകക്ഷി സംഘം നിവേദനം നൽകുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്‌തിട്ടും സിപിഎമ്മിന് കഴിയാത്ത സാഹചര്യത്തിലാണ് സംസ്‌ഥാന പ്രതിപക്ഷ നേതാവിന് നിവേദനം നൽകാനുള്ള സാഹചര്യം ഉണ്ടായത്.

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മൽസരിച്ചു ജയിച്ചത് അന്നത്തെ നീലേശ്വരം നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു. ഇഎംഎസിന്റെ വലിയ സ്വപ്‌നമായിരുന്നു നീലേശ്വരം ആസ്‌ഥാനമായ താലൂക്ക് രൂപീകരിക്കുക എന്നത്. അതുകൊണ്ടുതന്നെ, ഇഎംഎസ് അധികാരത്തിൽ വന്ന 1957ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുളള ആദ്യത്തെ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭ നീലേശ്വരം താലൂക്ക് അനുവദിക്കാൻ കമ്മീഷനെ വെച്ചിരുന്നു. ഈ ആവശ്യത്തിന് ഇപ്പോൾ ആറ് ദശാബ്‌ദങ്ങളുടെ പഴക്കമുണ്ട്. പക്ഷെ, ഇതുവരെ ഫലമുണ്ടായിട്ടില്ല.

കേരളത്തിൽ താലൂക്ക് നിലവിലില്ലാത്ത ഏക നഗരമാണ് നീലേശ്വരം. ഇതുവരെ നാലു കമീഷനുകൾ നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട് സർക്കാറിന് നൽകിയിട്ടുണ്ട്. ചില തൽപര കഷികളുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടി ഈ നാലു കമീഷൻ റിപ്പോർട്ടുകളും ഫയലിൽ ഉറങ്ങുന്ന അവസഥയാണ്. -റാശിദ് പൂമാടം പറഞ്ഞു.

Neeleswaram Taluk _ Petition to Leader of Opposition

‘1984ൽ നീലേശ്വരം താലൂക്കിനായി മുൻ ജനപ്രതിനിധികളും പ്രമുഖ രാഷ്‌ട്രീയ സാമൂഹിക പ്രവർത്തകരുമായി ടികെ ചന്ദൻ, ചന്തു ഓഫീസർ, എൻകെ കുട്ടൻ, സി കൃഷ്‌ണൻ നായർ, പി കരുണാകരൻ എക്‌സ് എംപി, കെപി സതീഷ് ചന്ദ്രൻ, കെപി ജയരാജൻ, ഡോ. ഇബ്രാഹിം കുഞ്ഞി, എൻ മഹേന്ദ്ര പ്രാതാപ് എന്നിവർ ഉൾപ്പെടുന്ന 101 പേരുടെ ആക്ഷൻ കമ്മിറ്റി രൂപികരിച്ചിരുന്നു. ഈ ആക്ഷൻ കമ്മിറ്റി സർക്കാരിലേക്ക് നിവേദനം നൽകുകയും തുടർന്ന് ദാമോദരൻ നമ്പ്യാർ കമ്മീഷൻ വരികയും അദ്ദേഹം നീലേശ്വരം താലൂക്കിനായി ശുപാർശ ചെയ്യുകയും ചെയ്‌തിരുന്നു. -റാശിദ് വിശദീകരിച്ചു.

‘8ഓളം പഞ്ചായത്തുകൾ സ്‌ഥിതി ചെയ്യുന്ന ഫർക്ക (ബ്ളോക്കിൽ) ഒരു താലൂക്ക് ഇപ്പോഴും ആയിട്ടില്ല. താലൂക്കിനായി സൗകര്യ പ്രധമായ സ്‌ഥലങ്ങളും ബിൽഡിങ്ങുകളും നീലേശ്വരത്തുണ്ട്. കാസർഗോഡ് ജില്ലയിലെ മൂന്നാമത്തെ ടൗണും സാംസാകാരിക കേന്ദ്രം കൂടിയാണ് നീലേശ്വരം. എട്ടോളം പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് രൂപീകരിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. -നിവേദനത്തിൽ ആവശ്യപ്പെട്ടു.

Most Read: ഇഡി കേസിലും ജാമ്യം; സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE