അയല്‍വാസിയുടെ വാഹനങ്ങള്‍ തീയിട്ടു; മന്ത്രവാദി അറസ്‌റ്റില്‍

By Syndicated , Malabar News
kerala news image_Malabar news
Ajwa Travels

കൊല്ലം: അയല്‍വാസിയുടെ വീട്ടുമുറ്റത്തിരുന്ന വാഹനങ്ങള്‍ കത്തിച്ച ദുര്‍മന്ത്രവാദി അറസ്‌റ്റിലായി. കൊല്ലം ശൂരനാടിനടുത്ത് പോരുവഴിയിലാണ് സ്വന്തം സമയദോഷം മാറ്റാന്‍ അയല്‍വാസിയുടെ വാഹനങ്ങള്‍ കത്തിച്ചത്.

പോരുവഴി വടക്കേമുറി സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. നാട്ടില്‍ ദുര്‍മന്ത്രവാദവുമായി നടക്കുന്ന ഇയാള്‍ തന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണം അയല്‍ക്കാരനായ അനില്‍ കുമാറാണെന്ന് കരുതിയാണ് ഇക്കഴിഞ്ഞ വെളളിയാഴ്‌ച പുലര്‍ച്ചെ അനില്‍കുമാറിന്റെ വീട്ടുമുറ്റത്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ പെട്രോളൊഴിച്ച് കത്തിച്ചത്.

സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. ശൂരനാട് ഇൻസ്‌പെക്‌ടർ എ ഫിറോസും സംഘവുമാണ് രാജേന്ദ്രനെ അറസ്‌റ്റ് ചെയ്‌ത‌ത്‌.

Read also: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE