ബാഴ്‌സയ്ക്ക് പുതിയ കോച്ച്

By Team Member, Malabar News
Mlabarnews_barcelona
Representational image
Ajwa Travels

ബാഴ്സലോണ: ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ നേരിട്ട വമ്പന്‍ പരാജയത്തിനൊടുവില്‍ ടീമിനെ അടിമുടി മാറ്റാനൊരുങ്ങി ബാഴ്സലോണ. ഏറ്റവും ഒടുവിലായ് ബാഴ്സയ്ക്ക് പുതിയ കോച്ച് എന്ന വിവരമാണ് ക്ലബ് പുറത്തു വിട്ടിരിക്കുന്നത്. നെതര്‍ലാന്‍ഡിന്റെ മാനേജര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള റൊണാള്‍ഡ് കൂമാനാണ് ബാഴ്സയുടെ പുതിയ കോച്ചായി സ്ഥാനമേറ്റെടുക്കുന്നത്.

കഴിഞ്ഞ ആഴ്‌ച്ച നടന്ന ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ ബയേണ്‍ മ്യൂണിക്കിനോട് 8-2ന് പരാജയപ്പെട്ടത് കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. പരാജയത്തിനൊടുവില്‍ മുഖ്യപരിശീലകന്‍ ക്വികെ സെറ്റിയനെയും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് ആബിദാലിനെയും ബാര്‍സ ചുമതലയില്‍ നിന്നും മാറ്റുകയായിരുന്നു. അതെ സമയം ബാഴ്സയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് ലയണല്‍ മെസ്സി തുടരുമെന്ന് ബാഴ്‌സ വ്യക്തമാക്കി.

പുതിയ കോച്ചായി ചുമതലയേല്‍ക്കുന്ന റൊണാള്‍ഡ് രണ്ടുവര്‍ഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE