‘പുതിയ അനുഭവം’; ഓപ്പറേഷൻ ജാവയ്‌ക്ക് അഭിനന്ദനവുമായി റോഷൻ ആൻഡ്രൂസ്

By Staff Reporter, Malabar News
operation java_roshan andrews
Ajwa Travels

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ‘ഓപ്പറേഷൻ ജാവ’യെ അഭിനന്ദിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. ഒരു എഴുത്തുകാരൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും തരുൺ മൂർത്തി മികച്ച പ്രകടനം കാഴ്‌ചവെച്ചുവെന്നും ചിത്രം ഒരു പുതിയ അനുഭവമാണ് സമ്മാനിച്ചതെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു മലയാളത്തിന്റെ പ്രിയ സംവിധായകന്റെ പ്രതികരണം.

കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്‌ഥാനമാക്കി ഒരുക്കിയ ‘ഓപ്പറേഷന്‍ ജാവ’ കഴിഞ്ഞ ദിവസം മുതലാണ് സീ 5ലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചുകള്‍ക്ക് ഒടുവിലാണ് തരുൺ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ബാലു വര്‍ഗീസ്, ലുക്‌മാന്‍, ബിനു പപ്പു എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഫായിസ് സിദ്ദിഖാണ്.

കേരളാ പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും ഉദ്വേഗ ഭരിതമായി ആവിഷ്‌ക്കരിക്കുന്ന ഈ ചിത്രം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്‌മ ഉദയാണ് നിര്‍മിച്ചത്. ചിത്രത്തിൽ ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരും അണിനിരക്കുന്നു.

ചിത്രത്തിലെ മറ്റ് അണിയറക്കാർ: എഡിറ്റര്‍- നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പികെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ഉദയ് രാമചന്ദ്രന്‍, കല- ദുന്ദു രഞ്‌ജിവ് രാധ, മേക്കപ്പ്- രഞ്‌ജിത്ത് മണലിപ്പറമ്പില്‍, വസ്‌ത്രാലങ്കാരം- മഞ്‌ജുഷ രാധാകൃഷ്‌ണന്‍, സ്‌റ്റില്‍സ്- ഫിറോസ് കെ ജയേഷ്, പരസ്യകല- യെല്ലോ ടൂത്ത്.

Read Also: സത്യപ്രതിജ്‌ഞാ ചടങ്ങ്; 500 പേർ പങ്കെടുക്കും, വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE