നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കും

By Staff Reporter, Malabar News
Actress assaulted case
Representational image
Ajwa Travels

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ ഉടന്‍ തന്നെ നിയമിക്കുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി. വിചാരണ കോടതിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന എ സുരേശന്‍ രാജി വച്ചിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നടപടി തുടങ്ങിയത്.

പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി അഭിഭാഷകരുടെ ഒരു പാനല്‍ തയ്യാറാക്കി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാകും പുതിയ പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കുക. കൂടാതെ കേസിലെ തുടര്‍നടപടികള്‍ക്കായി വിചാരണകോടതി ഇന്ന് കേസ് പരിഗണിക്കും. ഈ സാഹചര്യത്തില്‍ പുതിയ പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്ന കാര്യം കോടതിയെ അറിയിക്കും. നിയമനത്തിന് ശേഷമായിരിക്കും തുടർവിചാരണ ആരംഭിക്കുന്നത്.

Read also : ദമ്പതിമാരുടെ മരണം; പോലീസിന്റെ വീഴ്‌ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE