ദമ്പതിമാരുടെ മരണം; പോലീസിന്റെ വീഴ്‌ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി

By Syndicated , Malabar News
Loknath behra_Kerala news image
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ രാജന്‍- അമ്പിളി  ദമ്പതിമാരുടെ മരണ കാരണം പൊലീസിന്റെ അനാസ്‌ഥയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന്  ഉത്തരവിട്ട് ഡിജിപി ലോകനാഥ് ബെഹ്റ. തിരുവനന്തപുരം റൂറല്‍ എസ്‌പിക്കാണ്  അന്വേഷണ ചുമതല.

ആത്‍മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുന്‍പായി രാജന്‍ മൊഴി നല്‍കിയിരുന്നു. അതേസമയം അമ്പിളിയുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ  ഇന്നലെ വൈകിട്ടോടെയാണ്  അമ്പിളി മരിച്ചത്.

മരിച്ച ദമ്പതികളുടെ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറച്ചു കരുതലോടെ കാര്യങ്ങളെ കൈകാര്യം ചെയ്‌തിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല വ്യക്‌തമാക്കി.

Read also: തര്‍ക്കഭൂമിയില്‍ ജപ്‌തി; മാതാപിതാക്കളുടെ മരണത്തിന് കാരണം പോലീസെന്ന് മക്കള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE