‘ചെമ്പിന്റെ ചേലുള്ള മോറാണ്’; ലാലേട്ടന് പിറന്നാൾ സമ്മാനമായി മരക്കാറിലെ ഗാനം

By Staff Reporter, Malabar News
Mohanlal
Ajwa Travels

മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ‘മരക്കാര്‍ അറബികടലിന്റെ സിംഹ’ത്തിലെ പുതിയ ഗാനം റിലീസ് ചെയ്‌ത്‌ അണിയറ പ്രവര്‍ത്തകര്‍. ‘മരക്കാറി’ന്റെ ഫേസ്ബുക്ക് പേജില്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാറിനെ കുറിച്ചുള്ള ‘ചെമ്പിന്റെ ചേലുള്ള മോറാണ്’ എന്ന് തുടങ്ങുന്ന ഗാനം സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്‌തിരിക്കുന്നത്.

സംവിധായകൻ പ്രിയദര്‍ശൻ തന്നെയാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. റോണീ റാഫേല്‍ ഈണം പകർന്ന ഗാനത്തിന് ശബ്‌ദം നൽകിയിരിക്കുന്നത് വിഷ്‌ണു രാജാണ്. നേരത്തെ റിലീസ് ചെയ്‌ത ‘മരക്കാറി’ലെ മറ്റ് ഗാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്‌തമായ ഒന്നാണ് ഇപ്പോഴത്തേത്. നാടന്‍ പാട്ടിന്റെ ഈണത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘മരക്കാറി’നായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മെയ് 13 പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് കാരണം മാറ്റിവെക്കുക ആയിരുന്നു. നിലവില്‍ ആഗസ്‌റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങുന്ന ചിത്രം 100 കോടി ചിലവിൽ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സിജെ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

തമിഴ് സിനിമാ ഛായാഗ്രാഹകനായ തിരുനാവകാരസു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ മഞ്‌ജു വാര്യര്‍, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.

Read Also: കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് പഞ്ചാബ് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE