ചൈനയിൽ പുതിയ വൈറസ് പരത്തി ചെള്ള്; ഏഴു മരണം, അറുപതോളം പേർക്ക് രോ​ഗബാധ

By Desk Reporter, Malabar News
virus Malabar News
Representational Image
Ajwa Travels

ബെയ്ജിങ്: കോവിഡ് 19ന്റെ ഭീതിയിൽ നിന്നും ഇനിയും മോചനം നേടാത്ത ചൈനയെ പ്രതിരോധത്തിലാക്കി പുതിയ വൈറസ്. ഒരു തരം ചെള്ള് ആണ് വൈറസ് പരത്തുന്നത്. ഈ വൈറസ് ബാധിച്ച് ഇതുവരെ ഏഴു പേർ മരിച്ചുവെന്നാണ് കണക്ക്. 60 ഓളം പേർക്ക് രോ​ഗബാധയുണ്ടായതായും റിപ്പോർട്ടുണ്ട്.

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ 37ലധികം പേർക്ക് ജൂണിൽ ഈ വൈറസ് ബാധിച്ചതായും പിന്നീട് അൻഹൂയി പ്രവിശ്യയിലെ 23 പേർ കൂടി രോഗബാധിതരായതായും റിപ്പോർട്ടുണ്ട്. എസ്‌.എഫ്‌.ടി‌.എസ് എന്ന ഈ വൈറസ് ജിയാങ്‌സുവിന്റെ തലസ്ഥാനമായ നാൻജിങ്ങിലെ വാങ് എന്ന സ്ത്രീക്കാണ് ആദ്യം സ്ഥിരീകരിച്ചത്. പനിയും ചുമയും ആയിരുന്നു രോ​ഗ ലക്ഷണം. പിന്നീട് ഇവരുടെ രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെയും ല്യൂക്കോസൈറ്റിന്റെയും കൗണ്ട് കുറയുന്നതായി കണ്ടെത്തിയിരുന്നു.

രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. കന്നുകാലികൾ, ആടുകൾ, കുതിരകൾ, പന്നികൾ തുടങ്ങിയ മൃഗങ്ങളിലും ഈ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

(This is a demo news content for testing purposes)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE