രാത്രി കർഫ്യൂ ലംഘനം; ജില്ലയിൽ 200ഓളം പേർക്കെതിരെ കേസ്

By Team Member, Malabar News
malappuram news
Representational image
Ajwa Travels

മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ലംഘിച്ചതിന് ജില്ലയിൽ 200ഓളം പേർക്കെതിരെ കേസ്. പെരുമ്പടപ്പ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായിരുന്ന കർഫ്യൂ ലംഘിച്ച് രാത്രി പുറത്തിറങ്ങിയ ആളുകൾക്ക് എതിരെയാണ് കേസ് എടുത്തത്. കൂടാതെ 150ഓളം ബൈക്കുകളും പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.

രാത്രി 9 മണി മുതൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ലംഘിച്ച് ടർഫിൽ കളിക്കാൻ ഒത്തുകൂടുകയും, ആവശ്യമില്ലാതെ റോഡിൽ കറങ്ങി നടക്കുകയും ചെയ്‌തവരെ പിടികൂടി പെരുമ്പടപ്പ് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. പെരുമ്പടപ്പ് സിഐ വിഎം കേഴ്സൺ മാർക്കോസിന്റെ നേതൃത്വത്തിലാണ് കർഫ്യൂ ലംഘിച്ചവരെ പിടികൂടി പിഴ ചുമത്തിയത്.

ടർഫിൽ കളിക്കാനും കളി കാണാനുമായി നിരവധി പേരാണ് കർഫ്യൂ സമയത്ത് ഒത്തുകൂടിയത്. പിടികൂടിയ ബൈക്കുകളിൽ ഏറെയും ഇവിടെ എത്തിയവരുടെ ആയിരുന്നു. നിലവിൽ പിഴ ചുമത്തിയ ശേഷം ബൈക്കുകൾ ഉടമസ്‌ഥർക്ക്‌ വിട്ടുനൽകിയിട്ടുണ്ട്.

Read also : ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE