സംസ്‌ഥാനത്ത് നാളെ മദ്യശാലകൾ പ്രവർത്തിക്കില്ല

By Team Member, Malabar News
Liquor Shops
Ajwa Travels

തിരുവനന്തപുരം: തിരുവോണ ദിനമായതിനെ തുടർന്ന് സംസ്‌ഥാനത്ത് നാളെ ബാറുകൾ തുറക്കില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയതിനാൽ നാളെ സംസ്‌ഥാനത്തെ മദ്യശാലകൾ പ്രവർത്തിക്കില്ല.

മദ്യശാലകളിലും ഓണത്തിരക്ക് വർധിച്ചതോടെ ഇവയുടെ പ്രവർത്തനസമയം അധികൃതർ കൂട്ടിയിരുന്നു. ഇതേ തുടർന്ന് രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെയാണ് സംസ്‌ഥാനത്ത് മദ്യശാലകൾ പ്രവർത്തിച്ചിരുന്നത്. ഓണം അടുത്തതോടെ മദ്യശാലകളിൽ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പ്രവർത്തന സമയം കൂട്ടിയതെന്നാണ് സർക്കാർ വ്യക്‌തമാക്കിയിരുന്നത്.

തിരുവോണ ദിനം നാളെ കഴിയുന്നതോടെ ഓണത്തിരക്ക് അവസാനിക്കുമെന്ന പശ്‌ചാത്തലത്തിൽ, മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടിയ തീരുമാനം സർക്കാർ പിൻവലിക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്‌തത ഉണ്ടായിട്ടില്ല.

Read also: ലോക്‌സഭാ തിരഞ്ഞെടുപ്പാവണം പ്രതിപക്ഷത്തിന്റെ ലക്ഷ്യം; സോണിയ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE