കോൺഗ്രസിൽ തർക്കമില്ല, എകെജി സെന്ററിന്റെ ഉപദേശം വേണ്ട; വിഡി സതീശൻ

By News Desk, Malabar News
I do not want the advice of the wandering Arif Muhammad Khan; VD Satheesan
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഘടക കക്ഷികളുമായുള്ള ചർച്ച ഉടൻ നടക്കും. നിലവിൽ നടക്കുന്ന തർക്കങ്ങളൊന്നും കോൺഗ്രസിലെ പ്രശ്‌നങ്ങളുമായി കൂട്ടിക്കെട്ടേണ്ടെന്നും പ്രശ്‌നപരിഹാരത്തിന് എകെജി സെന്ററിന്റെ ഉപദേശം വേണ്ടെന്നും സതീശൻ തുറന്നടിച്ചു.

കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. പുനഃസംഘടനയുമായി ബന്ധപ്പെട്ട കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാടുകൾ ശരിവെക്കുന്നതായിരുന്നു വിഡി സതീശന്റെ പ്രതികരണം. പരസ്യപ്രസ്‌താവനകളിലൂടെ വിഷയം നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന വ്യക്‌തമായ സന്ദേശമാണ് ഇരുവരും നൽകിയത്.

പരസ്യപ്രസ്‌താവനകൾ മതിയാക്കാമെന്ന നിലപാടാണ് ഗ്രൂപ്പുകളും സ്വീകരിച്ചിരിക്കുന്നത്. പക്ഷേ, പ്രതികരണങ്ങൾ ഉണ്ടായാൽ മറുപടി നൽകുമെന്നും നേതാക്കൾ പറഞ്ഞു.

Also Read: അര്‍ജുന്‍ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE