തിരുവനന്തപുരം: സികെ ജാനു എന്‍ഡിഎയില്‍ എത്തിയത് രാഷ്‌ട്രീയ നിലപാടിന്റെ ഭാഗമായാണെന്ന് പികെ കൃഷ്‌ണദാസ്. പണം നല്‍കി ഒരു കക്ഷിയെയും എന്‍ഡിഎയില്‍ എടുക്കണ്ട ആവശ്യമില്ല. ബിജെപി ഒറ്റക്കെട്ടെല്ലെന്നത് ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്. ഓഡിയോ ടേപ്പിന്റെ കാര്യത്തില്‍ സംസ്‌ഥാന അധ്യക്ഷന്‍ വ്യക്‌തമായ ഉത്തരം നൽകിയതാണെന്നും പികെ കൃഷ്‌ണദാസ് വ്യക്‌തമാക്കി.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതിന് സികെ ജാനുവിന് പണം നല്‍കിയെന്ന പരാതിയിൽ കേസെടുക്കാമെന്ന് കഴിഞ്ഞ ദിവസം കല്‍പ്പറ്റ കോടതി ഉത്തരവിട്ടിരുന്നു. എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസാണ് സുരേന്ദ്രനെതിരെ കോടതിയെ സമീപിച്ചത്. മഞ്ചേശ്വരത്തെ സ്‌ഥാനാർഥി ആയിരുന്ന കെ സുന്ദരക്ക് പണം നല്‍കിയെന്ന പരാതിയിലും സുരേന്ദ്രനെതിരെ കേസുണ്ട്.
Read also: ആരോഗ്യ സർവകലാശാല; പരീക്ഷക്ക് മുൻപ് ആന്റിജൻ ടെസ്‌റ്റ് നിർബന്ധമാക്കി