കൊച്ചി: തനിക്കെതിരെ കേസ് എടുത്തതില്‍ യാതൊരു വിഷമവും ഇല്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‍മി. ചെയ്‌ത പ്രവൃത്തിയില്‍ പൂര്‍ണ സംതൃപ്‌തയാണ്. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്‌തുവെന്ന വിശ്വാസമുണ്ട് ഇപ്പോഴുമെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.
യൂട്യൂബറെ കയ്യേറ്റം ചെയ്‌തതിനാണ് ഭാഗ്യലക്ഷ്‍മിക്കെതിരെ പോലീസ് കേസെടുത്തത്. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്നാണ് കേസ്. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്‌തതിനാണ് യുട്യൂബര്‍ വിജയ് പി നായരെ ഭാഗ്യലക്ഷ്‍മി, ദിയ സന , ശ്രീലക്ഷ്‍മി അറക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്‌തത്.
ഇയാള്‍ക്കെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കടക്കം പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാലാണ് നേരിട്ട് ഇറങ്ങിയതെന്നും നിയമസംവിധാനത്തിന്റെ പരാജയമാണ് ഇതെന്നും മൂവരും വ്യക്തമാക്കിയിരുന്നു.
Read Also: ഭാഗ്യലക്ഷ്‍മിക്കെതിരെ കേസ്