തിരുവനന്തപുരം: സ്‌ത്രീകളെ അപമാനിച്ച യൂട്യൂബറെ കയ്യേറ്റം ചെയ്‌തതിന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‌മിക്കെതിരെ പോലീസ് കേസെടുത്തു. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നാണ് കേസ്. യൂട്യൂബര്‍ വിജയ് പി. നായരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ച് കയറിയെന്നും കയ്യേറ്റം ചെയ്‌തുവെന്നും പരാതിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഭാഗ്യലക്ഷ്‌മി ,ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ തുടങ്ങിയവര്‍ക്കെതിരെ തമ്പാനൂര്‍ പോലീസ് കേസെടുത്തത്. ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Related news: യൂട്യൂബിൽ ആഭാസ വീഡിയോ ചെയ്യുന്ന വ്യക്‌തിക്കെതിരെ നിയമം കയ്യിലെടുത്ത് വനിതാ ആക്‌റ്റിവിസ്‌റ്റുകൾ