കുപ്രസിദ്ധ ലഷ്‌കർ ഭീകരൻ നദീം അബ്രാർ കൊല്ലപ്പെട്ടു

By Syndicated , Malabar News
Terrorist Nadeem Abrar killed

ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ് കമാൻഡർ നദീം അബ്രാർ കൊല്ലപ്പെട്ടു. ഇന്നലെ അബ്രാർ സുരക്ഷസേനയുടെ പിടിയിലായിരുന്നു. ആയുധങ്ങൾ കണ്ടെടുക്കാൻ എത്തിയ സ്‌ഥലത്തുവച്ച് കൂട്ടാളിയുടെ വെടിയേറ്റാണ് അബ്രാർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു.

ചോദ്യം ചെയ്യലിൽ ഒരു വീട്ടിൽ ആയുധങ്ങൾ ഒളിപ്പിച്ചതായി അബ്രാർ വെളിപ്പെടുത്തിരുന്നു. പിന്നാലെ തിരച്ചിലിനായി എത്തിയതായിരുന്നു സുരക്ഷ സേന. സംഘം വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർത്തുവെന്ന് കശ്‌മീർ ഐജിപി വിജയ് കുമാർ പറഞ്ഞു. പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ വെടിയുതിർത്ത ഭീകരനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്.

ബഡ്‌ഗം സ്വദേശിയായ നദീം അബ്രാർ ലഷ്‌കർ ഉന്നത കമാൻഡർ യൂസഫ് കാന്ത്രുവിന്റെ അടുത്ത സഹായിയാണ്. കശ്‌മീർ താഴ്‌വരയിൽ നടന്ന നിരവധി കൊലപാതകങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് റിപ്പോർട്. ഈ വർഷം തുടക്കത്തിൽ ലവായ്‌പോരിൽ വച്ച് മൂന്ന് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

Read also: ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യം; ഭൂപടം പിൻവലിച്ച് ട്വിറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE