രാജ്യത്ത് ആര്‍ക്കും ഇനി കോവിഡ് പരിശോധിക്കാം; കുറിപ്പ് ആവശ്യമില്ല

By News Desk, Malabar News
MalabarNews_on demand covid test
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് 19 പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇനി മുതല്‍ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ തന്നെ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം കോവിഡ്  പരിശോധന നടത്താമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പരിശോധനയില്‍ കൂടുതല്‍ സ്വാതന്ത്രൃം നല്‍കുന്നതാണ് പുതിയ നിര്‍ദേശം. പുതിയ മാര്‍ഗനിര്‍ദേശ പ്രാകരം കോവിഡ് പരിശോധന നടത്താന്‍ ആഗ്രഹിക്കുന്ന ഏത് വ്യക്തിക്കും പരിശോധനക്ക്  വിധേയരാകാന്‍ കഴിയും.

രാജ്യത്തു ഇതുവരെ 4,77,38,491 കോവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി 11.70 ലക്ഷം ടെസ്റ്റുകളെന്ന രീതിയിലാണ് പ്രതിദിന പരിശോധനയെന്നാണ് കേന്ദ്രം പറയുന്നത്. കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനായാണ് ‘ഓണ്‍- ഡിമാന്‍ഡ്’ പരിശോധനാ രീതിയും നടപ്പിലാക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,432 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 40,23,179 ആയി ഉയര്‍ന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകളാണ് നിലവില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE