തിരുവനന്തപുരം: ഇത്തവണത്തെ ഓണനാളുകളിലും കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. ഈ വർഷം 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. സെപ്‌തംബർ ആറുമുതൽ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 809.25 കോടിയുടെ മദ്യമാണ് വിറ്റത്.
ഇത്തവണ ഉത്രാടം വരെയുള്ള ഒമ്പത് ദിവസം 701 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യമാണ് വിറ്റത്. എന്നാൽ, തിരുവോണം കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിൽ കൂടുതൽ മദ്യം വിറ്റഴിച്ചു മുൻവർഷത്തെ ആകെ വിൽപ്പനയെ മറികടക്കുകയായിരുന്നു.
ഉത്രാടത്തിന് മദ്യവിൽപ്പന മുൻവർഷത്തേക്കാൾ കൂടിയിരുന്നു. ഇത്തവണ 124 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ ഉത്രാടദിന വിൽപ്പന 120 കോടിയായിരുന്നു. തിരുവോണ ദിവസം ബെവ്‌കോ അവധിയായിരുന്നു.
Most Read| തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മോഹന സിങ്