ഓണക്കിറ്റിലെ പപ്പടം; ഭക്ഷ്യ യോഗ്യമല്ലെന്ന് പരിശോധനാഫലം

By News Desk, Malabar News
MalabarNews_onam special kitpappadam
Representation Image
Ajwa Travels

ശര്‍ക്കരക്കു പിന്നാലേ ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ പപ്പടവും വിവാദത്തില്‍. കിറ്റിലെ പപ്പടം ഭക്ഷ്യ യോഗ്യമല്ലെന്ന് പരിശോധനാഫലം വന്നു. റാന്നിയിലെ ഡി.എഫ്.ആര്‍.ഡിയില്‍ നടത്തിയ പരിശോധനയിലാണ് ഈര്‍പ്പത്തിന്റെയും സോഡിയം കാര്‍ബണേറ്റിന്റെയും(അലക്കുകാരം) അളവും പിഎച്ച് മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയത്. ഇതോടെ പപ്പടം കഴിച്ചവരില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാമെന്നാണ് ആശങ്ക.

ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. 12.5 ശതമാനമാണ് അനുവദനീയമായ അളവ്. 2.3 ശതമാനത്തിനുള്ളില്‍ ആണ് സോഡിയം കാര്‍ബണേറ്റിന്റെ അളവ് അനുവദനീയം. ഇത് 2.44 ശതമാനമാണ് കിറ്റിലുള്ള പപ്പടത്തില്‍. ഫഫ്‌സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയിക്കു  നല്‍കിയത്.

ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പാക്കറ്റുകളില്‍ നിന്നുള്ള സാമ്പിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടര്‍ന്ന് വാങ്ങിയ അഞ്ച് ലക്ഷം പാക്കറ്റുകളില്‍ നിന്നുള്ള സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.

ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചു വിളിക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍, ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, കിറ്റ് കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത് ഉപയോഗിച്ചു കഴിഞ്ഞു. വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നല്‍കിയതിന്റെയും റിപ്പോര്‍ട്ട് പര്‍ച്ചേസ് ഹെഡ് ഓഫീസില്‍ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE