ലഖ്നൗ: ഓക്‌സിജന്‍ പ്ളാന്റില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പങ്കി ഗ്യാസ് പ്ളാന്റിലാണ് അപകടം നടന്നത്. പ്ളാന്റിലെ ജീവനക്കാരനായ മുറാദ് അലി എന്നയാളാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
പ്ളാന്റ് സൂപ്പര്‍വൈസര്‍ അജയ്, റോയല്‍ ഹോസ്‌പിറ്റല്‍ ജീവനക്കാരന്‍ ഹരി ഓം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: സംസ്‌ഥാനത്തെ കോവിഡ് വ്യാപനം; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി































