കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ സൈന്യത്തിലെ ഒരു ഉന്നത സൈനിക കമാൻഡർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്. ലെഫ്റ്റനന്റ് ജനറൽ യാക്കോവ് റെസന്റെവ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. യുക്രൈൻ സൈന്യമാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. ഇതോടെ യുദ്ധത്തിന് പിന്നാലെ കൊല്ലപ്പെടുന്ന റഷ്യൻ സൈനിക ഉന്നത ഉദ്യോഗസ്‌ഥരുടെ എണ്ണം ഉയരുകയാണ്.
യുക്രൈനെതിരായ യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏഴാമത്തെ റഷ്യൻ ജനറലാണ് യാക്കോവ് റെസന്റെവ്. കൂടാതെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ലെഫ്റ്റനന്റ് ജനറലും. തുടർച്ചയായുള്ള തിരിച്ചടികളിൽ റഷ്യൻ സൈനികരുടെ മനോവീര്യം തകർന്നതിനെത്തുടർന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥനായ യാക്കോവ് യുദ്ധമുഖത്തേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് സൂചന.
ഖേർസണ് സമീപമുള്ള എയർബേസിൽ വെച്ചാണ് യാക്കോവ് കൊല്ലപ്പെട്ടത്. എന്നാൽ മരണം സംബന്ധിച്ച റിപ്പോർട് റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. തങ്ങളുടെ 1,351 സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നാണ് റഷ്യ വ്യക്‌തമാക്കുന്നത്.
Read also: സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ