ഓൺലൈൻ പഠനം: കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Desk Reporter, Malabar News
Online class_2020 jun 16
Representational Image
Ajwa Travels

കോവിഡ്-19 ന്റെ വരവോടെ വളരെ പ്രതിസന്ധിയിലായിരിക്കുകയാണ് നമ്മുടെ കുട്ടികളും. കൂട്ടുകൂടിയും രസിച്ചും അദ്ധ്യാപകരുടെ സാമിപ്യത്തിൽ പഠിച്ചുകൊണ്ടിരുന്നവർ ഒരു ചെറിയ സ്ക്രീനിന്റെ മുൻപിൽ ഒതുങ്ങി കൂടിയിരിക്കുകയാണ്. ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണും ടാബും ലാപ്ടോപ്പും എല്ലാം കുട്ടികൾ ഉപയോഗിച്ച് തുടങ്ങി. ഈ ഘട്ടത്തിൽ പഠനത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് കുട്ടികൾ മാത്രമല്ല, അവരുടെ രക്ഷിതാക്കൾ കൂടിയാണ്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്. പഠനം സുഗമമാക്കുന്നതിനും പഠന സാമിഗ്രികളുടെ ദുരുപയോഗം ഒഴിവാക്കുന്നതിനും കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന നിർദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഇവ തീർച്ചയായും പാലിക്കപ്പെടേണ്ടവയാണ്.

1. പഠനത്തിന് ഉപയോഗിക്കുന്ന ഫോൺ അല്ലെങ്കിൽ മറ്റുപകരണങ്ങൾ റീചാർജ് ചെയ്തിട്ടുണ്ടെന്നും പഠന സമയത്തേക്ക് ആവശ്യമായ ഡാറ്റ ഉണ്ടെന്നും മുൻകൂട്ടി ഉറപ്പുവരുത്തുക.
2. കുട്ടികൾക്ക് അധികം ആയാസപ്പെടാതെ വ്യക്തമായി കാണത്തക്കവിധം ഡിസ്‌പ്ലേ
ക്രമീകരിക്കുക
3. ക്ലാസ്സുകൾ തത്സമയം കാണുന്നതിനായി https://victers.kite.kerala.gov.in/ എന്ന ലിങ്ക് ഉപയോഗിക്കുക
4. സംപ്രേഷണം കഴിഞ്ഞ ക്ലാസുകൾ വീണ്ടും കാണുന്നതിന് https://www.youtube.com/itsvicters എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്.
5. പ്രൈമറി ക്ലാസുകളിലെ കുട്ടികൾ ക്ലാസുകൾ വീക്ഷിക്കുമ്പോൾ രക്ഷിതാക്കളിൽ ഒരാൾ നിർബന്ധമായും ഒപ്പമുണ്ടാകണം.
6. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കൊപ്പവും രക്ഷിതാക്കളുടെ സാന്നിധ്യം അനിവാര്യമാണ്.
7. പാഠഭാഗങ്ങളിലെ സംശയങ്ങൾ സ്കൂളിലെ ബന്ധപ്പെട്ട അദ്ധ്യാപകരോട് ഫോണിലൂടെയോ അനുവദനീയമായ സോഷ്യൽ മീഡിയ ഗ്രൂപ്പിലൂടയോ ചോദിക്കാം.
8. പാഠാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഡോക്യുമെന്റുകൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ അദ്ധ്യാപകർ നിർദ്ദേശിക്കുന്ന മാദ്ധ്യമങ്ങളിലൂടെ മാത്രം ഷെയർ ചെയ്യുക.
9. പഠനാവശ്യത്തിന് മാത്രമാണ് കുട്ടികൾ ഫോൺ ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തണം.
10. അദ്ധ്യാപകരുടെ നിർദേശപ്രകാരം മാത്രമേ വെബ് സൈറ്റുകൾ സന്ദർശിക്കാവൂ.
11. അനാവശ്യമായ ആപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കണം.
12. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾ വിദ്യാർത്ഥികൾ അറ്റന്റ് ചെയ്യുകയോ ആ നമ്പറുകളിലേക്ക് തിരിച്ചു വിളിക്കുകയോ ചെയ്യരുത്.
13. ഒന്നിലധികം കുട്ടികൾ ഒന്നിച്ചാണ് ക്ലാസിൽ പങ്കെടുക്കുന്നതെങ്കിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE